Arrested | പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തെന്ന് പരാതി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

 


ആറ്റിങ്ങല്‍: (www.kvartha.com) പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തെന്ന് പരാതി. ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. പാലച്ചിറ സ്വദേശി നന്ദു എന്ന് വിളിക്കുന്ന ആകാശി (24) നെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Arrested | പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തെന്ന് പരാതി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ആകാശ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കി നഗ്‌നവീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ആകാശ് നിരവധി സ്ത്രീകളുമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ചാറ്റ് ചെയ്തതിന്റെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്.

പൊലീസ് ഇന്‍സ്‌പെക്ടര്‍ സി സി പ്രതാപചന്ദ്രന്‍, ജൂനിയര്‍ എസ് ഐ സി ശരത്, പൊലീസുകാരായ ബിനോജ്, അനില്‍കുമാര്‍, ശരത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Youth arrested for abusing minor girl, Thiruvananthapuram, News, Social Media, Complaint, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia