Arrested | ആശുപത്രിയില്‍ നഴ്സിനെ ആക്രമിച്ച് കടന്നുകളഞ്ഞെന്ന കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
അക്രമത്തിനിരയായത് ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി. പോറസ് ആശുപത്രിയിലെ വനിതാ നഴ്സ്
'അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ജിജില്‍ മുറിവ് വൃത്തിയാക്കുന്നതിനിടെ നഴ് സുമായി തര്‍ക്കമുണ്ടാവുകയും ചവുട്ടി നിലത്തിടുകയുമായിരുന്നു'
കണ്ണൂര്‍: (KVARTHA) ആശുപത്രിയില്‍ അതിക്രമം നടത്തുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി ഒടുവില്‍ പിടിയിലായി. ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി. പോറസ് ആശുപത്രിയില്‍ വനിതാ നഴ്സിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയായ യുവാവിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റു ചെയ്തത്. ചെറുകുന്ന് പൂങ്കാവിലെ ജിജില്‍ ഫെലിക്സിനെയാണ്(35) കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തത്.
തലശേരിയില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. കണ്ണൂര്‍ എസിപി സിബി ടോമിന്റെ മേല്‍നോട്ടത്തില്‍ കണ്ണപുരം സി ഐയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തലശേരി നഗരത്തിലെ ഒരു ലോഡ് ജിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെറുകുന്നില്‍ ആശുപത്രിയില്‍ നഴ് സിനെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ അറസ്റ്റുചെയ്യുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി. പോറസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ച് കയറി നഴ് സിനെ അക്രമിച്ചെന്ന കേസിലെ പ്രതിയായ യുവാവിനെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റുചെയ്തത്. ചെറുകുന്ന് പൂങ്കാവിലെ ജിജില്‍ ഫെലിക ്‌സോയാണ് കേസിലെ പ്രതി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇയാള്‍ നഴ്‌സിനെ ആക്രമിച്ച് ഒളിവില്‍ പോയത്.
അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ജിജില്‍ മുറിവ് വൃത്തിയാക്കുന്നതിനിടെ നഴ് സുമായി തര്‍ക്കമുണ്ടാവുകയും നഴ്സിനെ ചവുട്ടി നിലത്തിടുകയുമായിരുന്നുവെന്നാണ് പരാതി. കഴുത്തിന് ചവിട്ടേറ്റ നഴ്‌സ് ബോധരഹിതായി വീണു. തുടര്‍ന്ന് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ കൂടെയുണ്ടായിരുന്നവരോടൊപ്പം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.