Arrested | മദ്യപിച്ച് സ്ത്രീകളെ ആക്രമിച്ചെന്ന കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com) മദ്യപിച്ച് സ്ത്രീകളെ ആക്രമിച്ചെന്ന കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പിടിയില്‍. വിതുരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരുതാമല സ്വദേശി കൊച്ചുകുട്ടന്‍ എന്ന് വിളിക്കുന്ന അജയനെ(38)യാണ് വിതുര പൊലീസ് പിടികൂടിയത്. മദ്യപിച്ച് മക്കി സ്വദേശിനികളായ സ്ത്രീകളെ കയ്യേറ്റം ചെയ്‌തെന്ന കേസിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.

Arrested | മദ്യപിച്ച് സ്ത്രീകളെ ആക്രമിച്ചെന്ന കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പിടിയില്‍

സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജയനെ പൊലീസിന് പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് 2020ല്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പത്തനംതിട്ട ഉള്‍പ്പെടെ പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ അജയന്‍ മലയിന്‍കീഴ് ശാന്തംമൂലയില്‍ ഉള്ളതായുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അജയനെ പൊലീസ് പിടികൂടുകയായിരുന്നു. വിതുര സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Youth arrested for assaulting women, Thiruvananthapuram, News, Assault, Women, Court, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia