പത്താംക്ലാസുകാരി കാമുകിക്ക് മൊബൈല്‍ നല്‍കാന്‍ പാതിരാത്രി വീട്ടിലെത്തിയ കാമുകന്‍ പിടിയില്‍

 


കൊല്ലം: (www.kvartha.com 21/04/2015) പത്താംക്ലാസുകാരി കാമുകിക്ക് മൊബൈല്‍ നല്‍കാന്‍ പാതിരാത്രി വീട്ടിലെത്തിയ കാമുകന്‍ പിടിയില്‍. ചിറക്കര സ്വദേശിയും മേശിരി പണിക്കാരനുമായ അരുണ്‍ (23) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 16 ന് രാത്രി തന്റെ വീട്ടില്‍ നിന്ന് അരുണ്‍ ഇറങ്ങിപ്പോകുന്നത് കണ്ട പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പാരിപ്പള്ളി പോലീസ് പ്രതിയെ പിടികൂടിയത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും മൊബൈല്‍ ഫോണ്‍ നല്‍കാനാണ് അവളുടെ വീട്ടിലെത്തിയതെന്നും അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

ഇതിനായി പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ച ശേഷം അരുണിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.
പത്താംക്ലാസുകാരി കാമുകിക്ക് മൊബൈല്‍ നല്‍കാന്‍ പാതിരാത്രി വീട്ടിലെത്തിയ കാമുകന്‍ പിടിയില്‍

Also Read: 
മുനിസിപ്പാലിറ്റി വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു

Keywords:  Kollam, Police, Arrest, Mother, Complaint, Mobil Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia