65 കാരിയെ കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
Jul 11, 2015, 10:30 IST
ഇടുക്കി: (www.kvartha.com 11/07/2015) 65കാരിയായ ആദിവാസി സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് കന്നിക്കല്ല് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കന്നിക്കല്ല് കാരക്കാട്ട് സോളിയുടെ മകന് സോബിനെ (24) പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റക്ക് താമസിക്കുന്ന വൃദ്ധ വീടിന് പിന്‍വശത്ത് കുളിക്കുന്നതിനിടെ അതുവഴിവന്ന സോബിന്‍ കടന്ന് പിടിച്ചു. തുടര്‍ന്ന് കത്തി കാണിച്ച് വീടിനുള്ളില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭയന്ന് നിലവിളിച്ച സ്ത്രീയുടെ ശബ്ദം അയല്‍വാസിയുടെ ശ്രദ്ധയില്‍പെട്ടു. ഉടന്‍തന്നെ കുമളി മുന്‍ പഞ്ചായത്ത് അംഗം ബാലകൃഷ്ണന്റ നേതൃത്വത്തില്‍ അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും സോബിന്‍ ഇറങ്ങി ഓടി. സോബിന്‍ ധരിച്ചിരുന്ന പച്ച ടീ ഷര്‍ട്ടും കൊണ്ടുന്ന പാലും മദ്യവും വീട്ടിലുപേക്ഷിച്ചാണ് രക്ഷപെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് രാത്രിയില്‍ തന്നെ സ്ഥലത്തെത്തി. പുലര്‍ച്ചെ മുതല്‍ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. സോബിനാണ് പ്രതിയെന്ന് മനസിലാക്കിയ പോലീസ് രണ്ടു മണിയോടെ ഇയാളെ വീട്ടില്‍ നിന്ന് പിടികൂടി.
ഷാപ്പില്‍നിന്നും കള്ള് കുടിച്ച് ഓട്ടോറിക്ഷയിലാണ് പ്രതി കന്നിക്കല്ലിലെത്തിയത്. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങുമ്പോള്‍ ചെത്തുകാരന് വാങ്ങിയ പാല് സോബിനെടുത്തിരുന്നു. പാല് വാങ്ങിയ കടയില്‍ നിന്നും കിട്ടിയ സൂചനയാണ് ചെത്തുകാരനെ കണ്ടെത്താന്‍ സഹായിച്ചത്. ഇതിനാലാണ് പ്രതിയെ എളുപ്പം തിരിച്ചറിയാനായത്. രണ്ട് വര്‍ഷം മുമ്പ് കട്ടപ്പനയില്‍ ബസ് കാത്തുനിന്ന കോഴിമലസ്വദേശിയെ ഓട്ടോറിക്ഷയില്‍ കയറ്റി മര്‍ദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്ത കേസിലുള്‍പ്പെടെ മോഷണം, പിടിച്ചുപറി എന്നീ നിരവധി കേസുകളില്‍ പ്രതിയാണ് സോബിന്‍.
ഇയാള്‍ക്കെതിരെ കട്ടപ്പന, ഉപ്പുതറ, നെടുങ്കണ്ടം, അടിമാലി പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുള്ളതായി പോലീസ് പറയുന്നു. ഒരു മോഷണ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. പീഡനത്തിനിരയായ 65 കാരിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയയാക്കി. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Keywords : Idukki, Kerala, Youth, Arrest, Police, Molestation Attempt, Sobin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.