വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 11/02/2015) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപാറ കോളപ്രയില്‍ സിജു(26)വിനെയാണ് മൂന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍ആറു വര്‍ഷമായി താന്‍ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാലോചനകള്‍ പലതും ഇയാള്‍ ഇടപെട്ട് മുടക്കുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടില്‍ പരാതി പറയാനെത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിച്ചത്രേ.

ഇതിനെ തുടര്‍ന്നാണ് യുവതി പരാതിപ്പെടാന്‍ തയ്യാറായത്. പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പോയ യുവാവിനെ മൂന്നാര്‍ പോലിസ് തൊടുപുഴക്ക് സമീപം വഴിത്തലയില്‍ നിന്നുമാണ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Idukki, Kerala, Youth, Arrest, Police, Investigates, Marriage, Siju. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia