Arrested | പ്രണയം നടിച്ച് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍
Feb 27, 2024, 22:10 IST
കണ്ണൂര്‍: (KVARTHA) ചാലയ്ക്കടുത്തുള്ള ആറ്റടപ്പയിലെ ക്വാര്‍ടേഴ്സില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ തലശ്ശേരി പോക്സോ അതിവേഗ കോടതി റിമാന്‍ഡ് ചെയ്തു. മൂന്നുമാസത്തിനു ശേഷം എടക്കാട് പൊലീസ് ബംഗ്ലൂരില്‍ ഒളിവില്‍ താമസിച്ചുവരുമ്പോഴാണ് പ്രതിയെ പിടികൂടിയത്.
പെരളശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാന്‍ലിത്തിനെ(29) ആണ് എടക്കാട് എസ് ഐ ഖ്വാലിദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കി ആറ്റടപ്പയിലെ ആളില്ലാത്ത ക്വാര്‍ടേഴ്സിലെത്തിച്ചു മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിനു ശേഷം നാടുവിട്ട പ്രതിയെ സൈബര്‍ സെലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ എടക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

Keywords: Youth arrested for molesting minor girl, Kannur, News, POCSO Court, Remand, Arrested, Molestation, Police, Minor Girl, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.