Arrested | ആറളം ഫാമില്‍ അയല്‍വാസിയായ ആദിവാസി യുവാവിനെ തലയ്ക്കടിച്ചുകൊന്നുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


ഇരിട്ടി: (www.kvartha.com) ആറളം ഫാമില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയായ ആദിവാസി യുവാവ് രഘുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതിയെ തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ആറളം ഫാമിലെ മുഹമ്മദ് റാഫി എന്ന റഫീക്കിനെ (28) യാണ് ആറളം പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജൂണ്‍ നാലിന് രാത്രി നടന്ന സംഭവത്തില്‍ രഘുവിന്റെ മാതൃ സഹോദരിയുടെ മകന്‍ പ്രസാദ്, ഭാര്യ മോളി എന്നിവരെ സെപ്തംബര്‍ രണ്ടിന് ആറളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഫാം പുനരധിവാസ മേഖലയില്‍ രഘുവിന്റെ അയല്‍വാസികളാണ്.

പ്രതികളായ പ്രസാദും ഭാര്യ മോളിയും മുഹമ്മദ് റാഫിയും വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ പ്രസാദും മോളിയും ചേര്‍ന്ന് രഘുവിനെ ക്രൂരമായി മര്‍ദിക്കുകയും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേര്‍ന്ന് സമീപത്തെ റോഡില്‍ കിടത്തിസ്ഥലം വിടുകയായിരുന്നു.

സംഭവദിവസം രാത്രി 10 മണിയോടെ ഇരിട്ടി താലൂക് ആശുപത്രിയിലെത്തിക്കുമ്പോള്‍ രഘു അബോധാവസ്ഥ യിലായിരുന്നു. പിന്നീട് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്കും മാറ്റി. ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആഗസ്റ്റ് 22 ന് മരണമടയുകയും ചെയ്തു. ആദ്യം മദ്യപിച്ചു വീണ് പരുക്കേറ്റതായിരുന്നുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

രഘുവിന് മര്‍ദനമേറ്റിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റ് മോര്‍ടം റിപോര്‍ടും പ്രകാരം നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്. പ്രസാദും മോളിയും അറസ്റ്റിലായതിനു ശേഷം ലഭിച്ച ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റാഫിയുടെ പങ്കും വെളിവാകുന്നത്.

Arrested | ആറളം ഫാമില്‍ അയല്‍വാസിയായ ആദിവാസി യുവാവിനെ തലയ്ക്കടിച്ചുകൊന്നുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റാഫി ഫാമിലെ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് അവിടെ സ്ഥിരതാമസമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords:  Youth Arrested For Murder Case, Kannur, News, Arrested, Murder Case, Postmortem Report, Police, Probe, Crime, Criminal Case, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia