Arrested | വാഹന പാര്‍കിങിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ സ്‌കൂടര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍
Mar 15, 2024, 19:41 IST
കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് ടൗണിലെ റോഡില്‍ തടസമുണ്ടാക്കി വാഹനം പാര്‍ക് ചെയ്തതു മാറ്റാന്‍ പറഞ്ഞതിന് ഇരിട്ടി കോളിക്കടവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്ന കേസില്‍ പ്രതിയെ പഴയ നിരത്തില്‍ നിന്നും കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിറാജ്(42) ആണ് അറസ്റ്റിലായത്.
ഇയാളുടെ മര്‍ദനമേറ്റ് കോളിക്കടവ് സ്വദേശിയായ യുവാവിന്റെ മൂക്കിന്റെ എല്ലുപൊട്ടുകയും തലയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 24-ന് രാത്രി ഒന്‍പതു മണിക്ക് കൂത്തുപറമ്പ് ടൗണില്‍ നിന്നും സ്‌കൂടര്‍ യാത്രക്കാരനായ യുവാവിനും സുഹൃത്തിനുമാണ് മര്‍ദനമേറ്റത്.

സിറാജിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. നേരത്തെ ഇയാള്‍ കൊലപാതകം ഉള്‍പെടെയുളള കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Youth arrested in assault case, Kannur, News, Accused, Arrested, Police, Court, Remanded, Attack, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.