Arrested | ആശുപത്രി ജീവനക്കാരന്റെ വീട്ടില്‍ നിന്നും ബുളളറ്റ് കവര്‍ന്നുവെന്ന കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍
May 22, 2023, 23:13 IST
കണ്ണൂര്‍: (www.kvartha.com) ആശുപത്രി ജീവനക്കാരന്റെ വീട്ടില്‍ നിന്നും ബുളളറ്റ് കവര്‍ന്നുവെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നും ബുളളറ്റ് മോഷ്ടിച്ചെന്ന കേസിലാണ് താഴെചൊവ്വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജാസ്(36) ആര്‍ മുനവീര്‍ (28) എന്നിവര്‍ അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുല്‍ ഖാദറിന്റെ ബുളളറ്റ് കക്കാട് അരയാല്‍ തറയിലുളള വീട്ടില്‍ നിന്നാണ് പ്രതികള്‍ മോഷ്ടിച്ചത്. മൂന്നംഗസംഘമാണ് ബുളളറ്റ് കവര്‍ന്നത്. ഇവര്‍ ബുളളറ്റ് മോഷ്ടിക്കുന്നത് സിസിടിവി കാമറാദൃശ്യങ്ങളില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജാസും മുനവീറും പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ സി ഐ ബിനുമോഹന്‍ അറിയിച്ചു. പ്രതികള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Keywords: Youth Arrested In Bullet Theft Case, Kannur, News, Robbery, Arrested, Police, CCTV. Investigation, Drug Case, Hospital Employ, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.