Arrested | ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് കൂട്ടുകാരന് പിണങ്ങി; മനംനൊന്ത പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചെന്ന് പൊലീസ്; യുവാവ് അറസ്റ്റില്‍
Feb 19, 2023, 16:30 IST
മലപ്പുറം: (www.kvartha.com) ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് കൂട്ടുകാരന് പിണങ്ങിയതില്‍ മനംനൊന്ത പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പരപ്പനങ്ങാടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ചേളാരി സ്വദേശി ഷിബിനെ(24)യാണ് അറസ്റ്റുചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ചേളാരി സ്വദേശി ഷിബിനെ(24)യാണ് അറസ്റ്റുചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പെണ്‍കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ പതിനാലിന് പുലര്‍ചെ നാലുമണിയോടെയാണ് അരിയല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മരിച്ച പെണ്‍കുട്ടിയും ഷിബിനും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി ഫോണില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത് ഷിബിന്‍ ഇഷ്ടപ്പെട്ടില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതോടെ പെണ്‍കുട്ടിയുമായി ഷിബിന്‍ പിണങ്ങി. പിണക്കം മാറ്റണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടെങ്കിലും ഷിബിന്‍ തയാറായില്ല. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Youth arrested in connection with plus two student death, Malappuram, News, Dead, Dead Body, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.