Arrested | കൂത്തുപറമ്പില്‍ മലഞ്ചരക്ക് ഗോഡൗണ്‍ കുത്തിതുറന്ന് കവര്‍ച: യുവാവ് റിമാന്‍ഡില്‍

 


കൂത്തുപറമ്പ്: (KVARTHA) കൂത്തുപറമ്പ് മൂര്യാട്ടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണ്‍ കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവുചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എബിന്‍ (18) ആണ് അറസ്റ്റിലായത്.

സ്ഥാപന ഉടമ മൂര്യാട് വിനോദ് ഭവനില്‍ നെല്യാടന്‍ വിനോദന്‍ കൂത്തുപറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ പാലാപ്പറമ്പിലുള്ള ഗോഡൗണ്‍ തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Arrested | കൂത്തുപറമ്പില്‍ മലഞ്ചരക്ക് ഗോഡൗണ്‍ കുത്തിതുറന്ന് കവര്‍ച: യുവാവ് റിമാന്‍ഡില്‍

Keywords: Youth arrested in theft case, Kannur, News, Arrested, Theft Case, Police, Complaint, Court, Remanded, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia