Arrested | മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച കാറുമായി സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു
Sep 11, 2023, 22:48 IST
കണ്ണൂര്‍: (www.kvartha.com) മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച കാറുമായി മറ്റൊരു കേസില്‍ മൊഴി നല്‍കുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്തതിനു ശേഷം യുവാവിനെ അറസ്റ്റുചെയ്തത്.
അറസ്റ്റുചെയ്ത തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ആസിഫിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറുമായാണ് ഇയാള്‍ പൊലീസ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നും മോഷ്ടിച്ച കാറുമായാണ് ഇയാള്‍ വ്യാജ നമ്പര്‍ പ്ലേറ്റുണ്ടാക്കി സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇയാളെ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. ഇതിനിടെ ഇയാള്‍ വന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളകിയിരിക്കുന്നതു കണ്ടു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച കാറാണെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Youth Arrested In Theft Case, Kannur, News, Arrested, Car, Court, Theft Case, Police, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.