കോട്ടയ്ക്കല്‍: 2.48 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ബാലുശേരി തഖ്വ മന്‍സിലില്‍ ഷബീറിനെ(23) യാണ് കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ടിരട്ടിപ്പിനായി കൊണ്ടുവന്നതായിരുന്നു കള്ളനോട്ടെന്ന് സംശയിക്കുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
കള്ളനോട്ട് കൈമാറാനായി ചങ്കുവെട്ടിയിലെത്തിയതായിരുന്നു ഷബീര്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍ നിന്നാണ് കള്ളനോട്ട് കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. അഞ്ഞൂറിന്റെ 496 നോട്ടുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. നൂറെണ്ണം വീതമുള്ള നാല് കെട്ടുകളും 96 എണ്ണമടങ്ങിയ ഒരു കെട്ടും.
ഒരേ സീരിയല്‍ നമ്പറിലുള്ളവയായിരുന്നു നോട്ടുകളില്‍ കൂടുതലും. മൊത്തം നോട്ടുകള്‍ക്കുമായി എട്ട് സീരിയല്‍ നമ്പറുകളേ ഉണ്ടായിരുന്നുള്ളൂ. വിദേശനാണയ വിനിമയ വ്യാപാരത്തില്‍ ഏര്‍പെട്ടിരുന്ന യുവാവ് ബിസിനസില്‍ വന്‍നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് കള്ളനോട്ട് വ്യാപാരത്തില്‍ ഏര്‍പ്പെട്ടത്. ഇയാളുടെ ബാലുശേരിയിലെ വീട് പണയത്തിലാണ്. കള്ളനോട്ടുകള്‍ ആര്‍ക്കുവേണ്ടിയാണ് ഷബീര്‍ കൊണ്ടുവന്നത്, എവിടെയാണ് അവ അച്ചടിച്ചത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
Keywords : Kozhikode, Fake-Currency-Case, Police, Arrest, Tamilnadu, Shabeer, Kotakal, Balushery, Thaqwa Manzil, DYSP, Mohanachandran, Chankuvety, Serial Number, Kerala, Kerala Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.