Arrested | 'വീട്ടില്‍ നിന്നിറങ്ങുന്നത് മരപ്പണിക്കെന്നും പറഞ്ഞ്; തൊഴില്‍ ഷോപിംഗ്‌ മോള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; ഇരകള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍', യുവാക്കളെ കയ്യോടെ പിടികൂടി പൊലീസ്

 


കോഴിക്കോട്: (www.kvartha.com) പാലാഴിയില്‍ ഷോപിംഗ്‌
മോള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്‍പന നടത്തിവരികയായിരുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയില്‍. മോളിന്റെ പരിസരത്തെ ഹോടെല്‍ മുറിയില്‍ നിന്നുമാണ് യുവാവക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 29.30 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പനയില്‍ നിന്നും ലഭിച്ച 26,000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

എംപി അബ്ദുര്‍ റഊഫ് (29), കെടി മുഹമ്മദ് ദില്‍ശാദ് (22) എന്നിവരാണ് അറസ്റ്റിലായത്. മോളിന്റെ പരിസരത്ത് ഹോടെലില്‍ മുറി എടുത്താണ് ഇവര്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ലഹരി മരുന്ന് വില്‍പന നടത്തിയതെന്നും വിപണിയില്‍ ഒന്നര ലക്ഷംരൂപ വില വരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വീട്ടില്‍നിന്നും മരപ്പണിക്ക് പോകുകയാണെന്ന വ്യാജേന പണി ആയുധങ്ങളുമായി രാവിലെ ഇറങ്ങുന്ന റഊഫ്, ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി കച്ചവടം നടത്തുകയും ലഹരി വില്‍പന കഴിഞ്ഞാല്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്.

പ്രവാസിയായിരുന്ന ദില്‍ശാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ പോകുന്നതിനേക്കാള്‍ വരുമാനം ഇവിടെ ഉണ്ടാക്കാമെന്ന് പറഞ്ഞ് ദില്‍ശാദിനെ ലഹരിമരുന്ന് കച്ചവടത്തില്‍ പങ്കാളിയാക്കുകയായിരുന്നു. മുന്‍പ് കേസുകളില്‍ പെട്ടിട്ടില്ലാത്തതിനാല്‍ പൊലീസ് പിടികൂടില്ല എന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ മാളിന്റെ പരിസരത്ത് എത്താനായി അറിയിച്ച് കൈമാറ്റം നടത്തുന്നതാണ് രീതി.

ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചവരെയും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു വരികയാണ്. നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമിഷണര്‍ ടിപി ജേകബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Arrested | 'വീട്ടില്‍ നിന്നിറങ്ങുന്നത് മരപ്പണിക്കെന്നും പറഞ്ഞ്; തൊഴില്‍ ഷോപിംഗ്‌ മോള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; ഇരകള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍', യുവാക്കളെ കയ്യോടെ പിടികൂടി പൊലീസ്

ഡാന്‍സാഫ് സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് ഇടയേടത്, എ എസ് ഐ അബ്ദുര്‍ റഹ് മാന്‍, കെ അഖിലേഷ്, അനീഷ് മൂസേന്‍ വീട്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് എന്നിവരും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഗണേഷ് കുമാര്‍, എ എസ് ഐ പ്രബീഷ്, രഞ്ജിത്, സുബീഷ്, ജ്യോതിലക്ഷ്മി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords:  Youth arrested with 29.30gm MDMA, Kozhikode, News, Youth Arrested, MDMA, Drugs, Police, Probe, Custody, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia