Arrested | 'കണ്ണൂരില്‍ മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം വില്‍പന നടത്തുന്നതിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍'

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം വില്‍പന നടത്തുന്നതിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കണ്ണൂര്‍ പാറക്കണ്ടി ചെട്ടിയാര്‍ കുളം റോഡില്‍ വെച്ചാണ് ഇയാള്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. പാറക്കണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സുനില്‍ കുമാര്‍ ചൗഹനാ(36)ണ് കണ്ണൂര്‍ സി ഐ വിനുമോഹനനും സംഘവും നടത്തിയ റെയ്ഡില്‍ പിടിയിലായത്.

Arrested | 'കണ്ണൂരില്‍ മാഹിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം വില്‍പന നടത്തുന്നതിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍'

ബുധനാഴ്ച ഉച്ചയ്ക്കാണ് റെയ്ഡ് നടത്തിയത്. ഇയാളുടെ കൈവശം വെച്ചിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും സ്‌കൂടറില്‍ നിന്നുമായി അരലിറ്ററിന്റെ മുപ്പതു കുപ്പി മദ്യം പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

Keywords:  Youth arrested with foreign liquor, Kannur, News, Arrested, Selling, Foreign Liquor, Raid, Police, Scooter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia