Arrested | ഏഴോത്ത് ബൈകില്‍ കടത്തുകയായിരുന്ന 5 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍
Oct 29, 2023, 22:48 IST
പഴയങ്ങാടി: (KVARTHA) ഏഴോത്ത് ബൈകില്‍ കടത്തുകയായിരുന്ന അഞ്ച് കിലോഗ്രാം കഞ്ചാവുമായി യുവാവ് പാപ്പിനിശ്ശേരി എക്‌സൈസിന്റെ പിടിയിലായി. റെയിന്‍ജ് ഇന്‍പെക്ടര്‍ എബി തോമസും സംഘവും ഏഴോം പഞ്ചായത് ഓഫിസിന് മുന്‍വശത്തുവെച്ചാണ് 5.020 കിലോ കഞ്ചാവ് സഹിതം ഹീറോ ഹോണ്ട പാഷന്‍ പ്ലസ് ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന കെ ജംശാദിനെ(38) അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുത്തു. ഒറീസയില്‍ പോയി കഞ്ചാവ് മൊത്തമായി വാങ്ങി അമിതലാഭം പ്രതീക്ഷിച്ച് പാപ്പിനിശ്ശേരി, തളിപ്പറമ്പ്, മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം എന്നീ സ്ഥലങ്ങളില്‍ വിദ്യര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസര്‍ എംകെ സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വിപി ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പിപി രജിരാഗ്, വിവി ശ്രിജിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Youth Arrested with Ganja, Kannur, News, Excise, Arrested, Ganja, Raid, Bike, NDPS Act, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.