Remanded | തളിപ്പറമ്പില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് തളിപ്പറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുറ്റ്യേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അബ്ദുല്‍ സത്താറിനെയാണ്
എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും പിടികൂടിയത്.

Remanded | തളിപ്പറമ്പില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍

ഇയാളുടെ കയ്യില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് മാര്‍കറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

പരിശോധ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്, സജിന്‍ എവി, റെനില്‍ കൃഷ്ണന്‍ പിപി, എക്‌സൈസ് ഡ്രൈവര്‍ അനില്‍ കുമാര്‍ സിവി എന്നിവരും ഉണ്ടായിരുന്നു.

Keywords:  Youth caught with MDMA in Taliparamba remanded, Kannur, News, Arrested, Court, Remanded, Excise, Secret Message, Officers, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia