Youth Caught | തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടര ലീറ്റര്‍ പെട്രോളുമായി യുവാവ് പിടിയില്‍; പാഴ്‌സലയച്ച ബൈകിലേതെന്ന് മൊഴി
Apr 4, 2023, 14:57 IST
തൃശൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയിലായി. ബെംഗ്‌ളൂറു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ വന്ന കോട്ടയം സ്വദേശി സേവ്യര്‍ വര്‍ഗീസിനെയാണ് രണ്ടര ലീറ്റര്‍ പെട്രോളുമായി ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.
ബെംഗ്‌ളൂറില്‍നിന്നു തൃശൂരില്‍ എത്തിയതാണ് സേവ്യര്‍. ട്രെയിനില്‍ സേവ്യര്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നതെന്നും വാഹനം പാഴ്‌സല്‍ അയയ്ക്കുമ്പോള്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാലാണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചതെന്നുമാണ് സേവ്യര്‍ പൊലീസിന് നല്‍കിയ മൊഴി.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ കൈയില്‍ കരുതരുതെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.
Keywords: News, Kerala, State, Thrissur, Bike, Youth, Petrol, Vehicles, Travel, Train, Youth Caught With Petrol at Thrissur Railway Station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.