വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് പൂര്‍ണമായും തകര്‍ത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി പുത്തന്‍ ബൈക്ക് വാങ്ങി നല്‍കി

 


പാനൂര്‍: (www.kvartha.com 24.11.2016) യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് ഒരു സംഘം പൂര്‍ണമായും തകര്‍ത്തു. നേതാവിന്റെ തകര്‍ക്കപ്പെട്ട ബൈക്കിനു പകരം പാര്‍ട്ടിയുടെ വക മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബൈക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി വിളക്കോട്ടൂരിലെ സി കെ അശ്വിന്‍ കുമാറിനാണ് പാര്‍ട്ടി പുതിയ ബൈക്ക് നല്‍കിയത്.

ജവഹര്‍ ബാലവേദിയുടെ ജെ ബി വി ഗ്രൂപ്പ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണ് ഇതിനായി ഫണ്ട് സ്വരൂപിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അശ്വിന്‍ കുമാറിന്റെ ബൈക്ക് വീട്ടിനടുത്ത ഇടവഴിയില്‍ തകര്‍ത്തത്. വീട്ടുമുറ്റത്ത് നിന്നും ബൈക്ക് തള്ളിക്കൊണ്ടുപോയാണ് തകര്‍ത്ത് ഉപയോഗ ശൂന്യമാക്കിയത്. വിവരമറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ പുതിയ ബൈക്ക് വാങ്ങാനായി ഫണ്ട് ശേഖരണം തുടങ്ങുകയായിരുന്നു.

ജവഹര്‍ ബാലജനവേദി പാനൂരില്‍ നടത്തിയ ദൃശ്യവിസ്മയ യാത്രയുടെ മുഖ്യ സംഘാടകനായിരുന്നു അശ്വിന്‍. ഇതിലുള്ള വിരോധമായിരിക്കാം അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ബുധനാഴ്ച വൈകീട്ട് പൊയിലൂരില്‍ ചേര്‍ന്ന ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പുതിയബൈക്കിന്റെ താക്കോല്‍ കൈമാറി.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് പൂര്‍ണമായും തകര്‍ത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി പുത്തന്‍ ബൈക്ക് വാങ്ങി നല്‍കി

Keywords : Youth Congress, Kannur, BJP, Attack, Kerala, Bike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia