Accidental Death | യൂത് കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു
Oct 9, 2023, 20:04 IST
അഞ്ചല്‍: (KVARTHA) വാഹനാപകടത്തില്‍ യൂത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത് കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം സെക്രടറിയും അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോജ് (25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ അഞ്ചല്‍ കോളജ് ജന്‍ക്ഷനില്‍ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക് ഓടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ പ്രദേശവാസികള്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മനോഹരന്‍ നായര്‍ - ലളിതമ്മ ദമ്പതികളുടെ ഏകമകനാണ് മനോജ്.
തിരുവനന്തപുരത്തു നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തിരുവനന്തപുരത്തു നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Youth Congress Leader Died in Road Accident, Kollam, News, Accidental Death, Congress Leader, Hospitalized, Dead Body, Treatment, Bike, Car, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.