പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

 


കോട്ടയം:  (www.kvartha.com 12.04.2014) പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി വൈക്കത്ത് ഒരു സ്വകാര്യചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി എത്തിയത്. പി.സി.ജോര്‍ജ്ജ് ഇരിക്കുന്ന മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് എത്തി തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് അകമ്പടിയോടുകൂടിയാണ് ജോര്‍ജ്ജ് പുറത്തുകടന്നത്.

കോണ്‍ഗ്രസിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ആന്റോ ആന്റണിയെന്നും പത്തനംതിട്ടയില്‍ ആന്റോ ആന്റോണി പരാജയപ്പെടുമെന്നും ആന്റോആന്റണിയെ മത്സരിപ്പിക്കരുതെന്ന് താന്‍ നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞിരുന്നതുമാണെന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ്ജ് പറഞ്ഞത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന. ആന്റോ ആന്റണിക്ക് പുറമേ വയനാട് നിന്നും മത്സരിക്കുന്ന എം.ഐ ഷാനവാസ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി ഇ. അഹമ്മദ് എന്നിവര്‍ക്കെതിരെയും ജോര്‍ജ്ജ് വാളെടുത്തിരുന്നു. കണ്ണും കാതും കേള്‍ക്കാത്ത ഇ. അഹമ്മദിനെക്കൊണ്ട് ഇനി പ്രയോജനമൊന്നും ഇല്ലെന്നും വയനാട്ടില്‍ രോഗിയായ ഷാനവാസ് ജയിക്കില്ലെന്നുമായിരുന്നു ജോര്‍ജ്ജിന്റെ കമന്റ്.

പി.സി.ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, P.C. George, Kerala Congress(M) Vice President, Anto Antony, Pathanamthitta, Outrage comments, Youth Congress, Youth Congress protest against PC George 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia