Youth Congress protest | കണ്ണൂരിൽ യൂത് കോൺഗ്രസ് കലക്ടറേറ്റ് മാർചിൽ സംഘർഷം; മാധ്യമ പ്രവർത്തകർക്ക് നേരെയും ജലപീരങ്കി പ്രയോഗം; 2 ചാനൽ ക്യാമറകൾ കോടായി

കണ്ണൂർ: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് യൂത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക് പ്രസിഡൻ്റ് ഫർസിൻ മജീദിനെതിരെ കാപ ചുമത്താൻ സർകാർ നീക്കമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണുർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസിൻ്റെ ജലപീരങ്കി പ്രയോഗമുണ്ടായി. രണ്ട് ക്യാമറകൾ കേടായി. ട്വന്റി ഫോർ, പ്രൈം 21 എന്നീ ചാനലുകളുടെ ക്യാമറകളാണ് വരുൺ ജലപീരങ്കിയുടെ വെള്ളം ചീറ്റലിൽ കേടായത്.
  
Youth Congress protest | കണ്ണൂരിൽ യൂത് കോൺഗ്രസ് കലക്ടറേറ്റ് മാർചിൽ സംഘർഷം; മാധ്യമ പ്രവർത്തകർക്ക് നേരെയും ജലപീരങ്കി പ്രയോഗം; 2 ചാനൽ ക്യാമറകൾ കോടായി

യൂത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി മാർച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരികേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസിൻ്റെ ജലപീരങ്കി പ്രയോഗത്തിൽ പ്രകോപിതരായ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. സമരത്തിൽ സുധീപ് ജയിംസ് അധ്യക്ഷനായി. പ്രനിൽ മതുക്കോത്ത്, റോബർട് ജോർജ്, വിനീഷ് ചുള്ളിയാൻ, തുടങ്ങിയവർ നേതൃത്വം നൽകി.
  
Youth Congress protest | കണ്ണൂരിൽ യൂത് കോൺഗ്രസ് കലക്ടറേറ്റ് മാർചിൽ സംഘർഷം; മാധ്യമ പ്രവർത്തകർക്ക് നേരെയും ജലപീരങ്കി പ്രയോഗം; 2 ചാനൽ ക്യാമറകൾ കോടായി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia