Bypass Toll | അശാസ്ത്രീയമാണെന്ന് ആക്ഷേപം; തലശ്ശേരി- മാഹി ബൈപാസിലെ ടോള്‍ പിരിവ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

 


തലശേരി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപാസിലെ അശാസ്ത്രീയമായ ടോള്‍ പിരിവ് യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടെ ടോള്‍പിരിവ് ആരംഭിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെയാണ് ടോള്‍ പിരിവ് നടത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.

Bypass Toll | അശാസ്ത്രീയമാണെന്ന് ആക്ഷേപം; തലശ്ശേരി- മാഹി ബൈപാസിലെ ടോള്‍ പിരിവ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
 

സമരം തുടങ്ങുന്നതിനു മുമ്പ് തന്നെ കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക് കണ്ട യൂത് കോണ്‍ഗ്രസ് നേതാക്കള്‍ ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരും, പൊലീസും, സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. 60 കിലോമീറ്ററില്‍ ഒരു സ്ഥലത്ത് മാത്രമാണ് ടോള്‍ ബൂത് സ്ഥാപിക്കാനുള്ള അധികാരം ഉള്ളത്.

എന്നാല്‍ 18.6 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ റോഡില്‍ ടോള്‍ ബൂത് സ്ഥാപിച്ചതും ആറുവരി പാത ടോള്‍ പിരിക്കാനായി നാല് വരിയായി ചുരുക്കുന്നതും, ടോയ്ലറ്റ് ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും ഫാസ്റ്റ് ടാഗ് പരിഗണിക്കാന്‍ സൗകര്യമില്ലാത്തതും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ നാഷനല്‍ ഹൈവേ അതോറിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ നടത്തുന്ന ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് യൂത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു മണിക്കൂറോളം ടോള്‍ പിരിക്കാതെ വാഹനങ്ങളെ യൂത് കോണ്‍ഗ്രസ് നേതാക്കള്‍ കടത്തി വിട്ടു. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ 24 മണിക്കൂറും ടോള്‍ പിരിവ് തടയുന്ന സമരത്തിലേക്ക് കടക്കുമെന്ന് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു.

Bypass Toll | അശാസ്ത്രീയമാണെന്ന് ആക്ഷേപം; തലശ്ശേരി- മാഹി ബൈപാസിലെ ടോള്‍ പിരിവ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു


സംസ്ഥാന ജെനറല്‍ സെക്രടറി നിമിഷ വിപിന്‍ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജെനറല്‍ സെക്രടറി മിഥുന്‍ മാറോളി, നിധിന്‍ കോമത്ത്, അശറഫ് ബി പി, ജിതിന്‍ കൊളപ്പ, ഷജില്‍ മുകുന്ദ്, ഹരികൃഷ്ണന്‍ പാളോട്, പ്രജീഷ് പി പി, ശുഹൈബ്, അര്‍ബാസ്, ശ്രീനേഷ് മാവില, ഹിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Youth Congress workers stopped toll collection on Thalassery-Mahe bypass, Kannur, News, Youth Congress Workers, Protest, Toll Collection, Inauguration, Prime Minister, Narendra Modi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia