Youth died | ബസിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു

 


തളിപ്പറമ്പ്: (www.kvartha.com) ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രികന്‍ മരിച്ചു. ചുഴലി പൊള്ളയാട്ടെ ചിറക്കര വീട്ടില്‍ പത്മനാഭന്റെ മകന്‍ സിവി ആഷിത് (30) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം.
   
Youth died | ബസിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു

പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 58 മാധവി ബസും എംഎച് 18 എസി 3188 ബൈകുമാണ് കൂട്ടിയിടിച്ചത്. ഉടന്‍ തന്നെ യുവാവിനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെ സ്വകാര്യ ബസുകളുടെ മത്‌സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Keywords:  Kannur, Kerala, News, Accident, Death, Bike, Hospital, Bus, Youth died after bike-bus crash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia