Obituary | പുതിയങ്ങാടിയില്‍ നിയന്ത്രണംവിട്ട ബൈക് വീട്ടുമതിലിനിടിച്ച് 23 കാരന് ദാരുണാന്ത്യം
Feb 3, 2024, 11:34 IST
പഴയങ്ങാടി: (KVARTHA) പുതിയങ്ങാടിയില്‍ നിയന്ത്രണംവിട്ട ബൈക് വീട്ടുമതിലിനിടിച്ച് 23 കാരന് ദാരുണാന്ത്യം. പുതിയങ്ങാടി ബസ്റ്റാന്‍ഡിന് സമീപത്തെ വീട്ടുമതിലില്‍ ഇടിച്ച് മാട്ടൂല്‍ നോര്‍ത് കക്കാടന്‍ ചാലിലെ എബിന് കെ ജോണ്‍ (23) ആണ് മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
ബൈകില്‍ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് പൂവത്തിന് ചാലില്‍ ആകാശിനെ ഗുരുതര പരുക്കുകളോടെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.