Obituary | പേരാവൂരില്‍ ഓടോറിക്ഷ ടാക്സിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ ഖത്വീബ് മരിച്ചു
Mar 26, 2024, 21:44 IST
കണ്ണൂര്‍: (KVARTHA) പേരാവൂരില്‍ വാഹനാപകടത്തില്‍ ഖത്വീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്വീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച സ്‌കൂടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ടാക്‌സി ഓടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വേങ്ങാട് ഊര്‍പ്പള്ളിയിലെ ഭാര്യ വീട്ടില്‍ നിന്ന് മുരിങ്ങോടിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മില്‍ ഇര്‍ഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്വീബായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ മുരിങ്ങോടി മഹല്ലില്‍ ഖത്വീബാണ്. മാക്കുന്ന് ദാറുല്‍ അബ്‌റാറില്‍ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്.
മാതാവ്: ആഇശ. ഭാര്യ: ഖദീജ(ഊര്‍പ്പള്ളി), മകന്‍: മുജ്ത്തബ(രണ്ടു വയസ്), സഹോദരങ്ങള്‍: മശൂദ്, മുബശിര്‍, മുഹ്‌സിന്‍. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Youth Died in Road Accident, Kannur, News, Accidental Death, Auto Taxi, Obituary, Hospital, Treatment, Injured, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.