കാവുമ്പായിയില്‍ യുവാവ് തീകൊളുത്തി മരിച്ചത് പ്രണയ നൈരാശ്യത്തിലാണെന്ന് പൊലീസ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Apr 4, 2022, 21:14 IST
ശ്രീകണ്ഠാപുരം: (www.kvartha.com 04.04.2022) കാവുമ്പായിയില്‍ യുവാവ് തീകൊളുത്തി മരിച്ചത് പ്രണയ നൈരാശ്യത്തിലാണെന്ന് പൊലീസ്. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഞായാറാഴ്ച വൈകുന്നേരമാണ് കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍-സിജി ദമ്പതികളുടെ മകന്‍ ലെജിനെ( 24) തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മന്‍ഗ്ലൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. എഴുപതുശതമാനം പൊള്ളലേറ്റ ലെജിന്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു.
പൊലീസ് സേനാ ഡിഫന്‍സ് അംഗമായ ലെജിന്‍ തളിപ്പറമ്പില്‍ പരിശീലനം നടത്തിവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം ഇയാള്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് കാമുകിയായ യുവതിയുടെ താഴെവിളക്കന്നൂര്‍ നടുവില്‍ കണ്ണാടിപ്പാറയിലെ വീടിന് മുന്‍പിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ലെജിനെ പിന്‍തുടര്‍ന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളും ആദ്യം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയിലും പിന്നീട് മന്‍ഗ്ലൂറിലേക്കും കൊണ്ടുപോകുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിമിഷയാണ് ഏകസഹോദരി(ഡിഗ്രി വിദ്യാര്‍ഥിനി പൈസക്കരി) മൃതദേഹം പോസ്റ്റു മോര്‍ടെത്തിനു ശേഷം സംസ്‌കരിച്ചു.

Keywords: Youth Found Dead In Kavumbai, Kannur, News, Local News, Suicide Attempt, Dead, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.