ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ടെക് സ്റ്റൈല്‍സ് ഷോപ്പുടമയെയും മകനെയും പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Jun 24, 2016, 13:35 IST
തിരുവനന്തപുരം: (www.kvartha.com 24.06.2016) ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ടെക് സ്റ്റൈല്‍സ് ഷോപ്പുടമയെയും മകനെയും പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ് നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍.
തിരുനെല്‍വേലി സ്വദേശി ഹാജാമൊയ്തീ(27) നെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കിഴക്കേക്കോട്ടയില്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തെ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ളക്സിലെ ഡിസൈന്‍സ് റെഡിമെയ്ഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.
സംഭവത്തില്‍ ദേഹത്ത് പെട്രോള്‍ വീണ് പുകച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ട കടയുടമ ഹമീദുല്‍ അന്‍സാരി, മകന് മുഹമ്മദ് ഷമീര്‍ എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയില്‍ നിന്നും പുറത്താക്കിയതിലുള്ള വിരോധം തീര്‍ക്കാന്‍ മൂന്നുലിറ്റര്‍ പെട്രോള്‍ നിറച്ച കന്നാസുമായി കടയിലെത്തിയ ഹാജാമൊയ്തീന് ക്യാഷ് കൗണ്ടറിന് സമീപമെത്തിയപ്പോള്‍ കന്നാസിന്റെ അടപ്പ് തുറന്ന് കടയിലുടനീളം പെട്രോള്‍ ഒഴിക്കുകയും പിന്നീട് കടയുടമയുടെയും മകന്റെയും ദേഹത്തൊഴിക്കുകയും ചെയ്തു.
തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സെക്യൂരിറ്റിയും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. ചില ക്രമക്കേടുകള്‍ നടത്തിയതിനാണ് ഹാജാമൊയ്തീനെ മൂന്നുമാസം മുമ്പ് ടെക് സ്റ്റൈല്‍സ് ഉടമ പറഞ്ഞുവിട്ടത്. ഇതാണ് കടയുടമയ്ക്കും മകനുംനേരെയുണ്ടായ വധശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.

Also Read:
കണ്ണൂര്‍ പഴയങ്ങാടിയില്‍ കാറപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു
Keywords: Youth held for murder attempt, Police, Case, Arrest, Son, Corruption, Hospital, Treatment, Complaint, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.