Accident | നിയന്ത്രണം വിട്ട പൊലീസ് ജീപിടിച്ച് യുവാവിന് പരുക്കേറ്റു

 


തലശേരി: (www.kvartha.com) നിയന്ത്രണം വിട്ട പൊലീസ് ജീപ് നിര്‍ത്തിയിട്ട ബൈകിലിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. അഞ്ചാംമൈല്‍ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് നാലോടെ എരഞ്ഞോളി ചുങ്കത്തായിരുന്നു അപകടം.
        
Accident | നിയന്ത്രണം വിട്ട പൊലീസ് ജീപിടിച്ച് യുവാവിന് പരുക്കേറ്റു

റോഡില്‍ ബൈകില്‍ ചാരി നില്‍ക്കവേ നിയന്ത്രണം വിട്ട പൊലീസ് ജീപ് ബൈകിലിടിച്ച് മറിയുകയായിരുന്നു. തലശേരി പൊലീസ് സ്റ്റേഷനിലെ കെഎല്‍ 01 8202 നമ്പര്‍ ജീപാണ് അപകടത്തില്‍പ്പെട്ടത്. ഇതിനിടെ സ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന സ്പീകര്‍ എഎന്‍ ശംസീര്‍ തന്റെ എസ്‌കോര്‍ട് വാഹനത്തില്‍ പരുക്കേറ്റ രൂപേഷിനെ സഹകരണ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Keywords:  News, Kerala, Kannur, Thalassery, Top-Headlines, Accident, Police, Injured, Youth injured after being hit by jeep.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia