Protest | ധർണക്കിടെ കണ്ണൂർ കലക്ടറേറ്റ് മതിൽ ചാടി കടന്ന യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു; പ്രതിഷേധവുമായി നേതാക്കളും പ്രവർത്തകരും 

 
youth league activist arrested after jumping over
youth league activist arrested after jumping over

Photo: Arranged

● നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു
● എഡിഎം നവീൻ ബാബുവിന്റെ മരണത്തിലായിരുന്നു ധർണ 
● കലക്ടറെ മാറ്റി നിർത്തി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം 

കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കലക്ടർ അരുൺ കെ വിജയനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. കലക്ടർ അരുൺ കെ വിജയനെ കണ്ണൂർ കലക്ടർ പദവിയിൽ നിന്നും മാറ്റി നിർത്തുക, എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കലക്ടറേറ്റിന് മുൻപിൽ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഇതിനിടെയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോൾ കലക്ടറേറ്റ്  മതിൽ ചാടി കടന്ന യുത്ത് ലീഗ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഇരിക്കൂർ സ്വദേശിയായ പ്രവർത്തകനെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കണ്ണൂർ ടൗൺ സ്റ്റേഷന് മുൻപിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഇതിനു ശേഷം നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ അറസ്റ്റു രേഖപ്പെടുത്തിയ പ്രവർത്തകനെ പൊലീസ് വിട്ടയച്ചതോടെ റോഡ് ഉപരോധം അവസാനിപ്പിച്ച് കലക്ടറേറ്റിന് മുൻപിലേക്ക് മടങ്ങി. പ്രതിഷേധ ധർണ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

#KannurProtest #YouthLeague #Collectorate #Arrest #KeralaNews #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia