വിശ്വാസത്തിന്റെ ഭാഗമായ മുത്തലാഖിനെ നിരോധിക്കാന്‍ പാടില്ല; സലഫിസത്തെ അംഗീകരിക്കുന്നു: യൂത്ത് ലീഗ്
Nov 8, 2016, 15:17 IST
കോഴിക്കോട്: (www.kvartha.com 08.11.2016) മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗം. അത് നിരോധിക്കാന്‍ പാടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി എം സാദിഖലി. സലഫിസത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തില്‍ ഒഴുക്കിനൊപ്പം നീന്തുന്നതാണ് യൂത്ത് ലീഗിന്റെ രീതിയെന്നും ഒഴുക്കിനെതിരെ നീന്താന്‍ തയാറാല്ലെന്നും സാദിഖലി പറഞ്ഞു.
മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണെന്നും രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ വ്യക്തമായ അഭിപ്രായം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് സ്ത്രീകള്‍ക്ക് എതിരല്ല. ഈ വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടു തന്നെയാണ് യൂത്ത് ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സലഫികളെ തീവ്രവാദികളായി കാണാന്‍ യൂത്ത് ലീഗ് തയാറല്ലെന്നു സാദിഖലി വ്യക്തമാക്കി. യൂത്ത് ലീഗിനു പരിചയമുള്ള സലഫികള്‍ സമാധാന വാദികളാണ്. എന്നാല്‍, ഇതിന്റെ പേരില്‍ ആരെങ്കിലും തീവ്രവാദത്തിലേക്കു പോയിട്ടുണ്ടെങ്കില്‍ അവരെയാണ് ചികിത്സിക്കേണ്ടത്. അല്ലാതെ എല്ലാവരേയുമല്ല കുറ്റപ്പെടുത്തേണ്ടത്.
യൂത്ത് ലീഗിന്റെ നേതൃത്വനിരയിലേക്ക് വനിതകള്‍ എത്തുമോയെന്നതു കാത്തിരുന്നു കാണാമെന്നും മുക്കത്തു കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച സംഭവത്തെ അപലപിക്കുന്നുവെന്നും സാദിഖലി പറഞ്ഞു.
courtesy: manorama
Keywords: Kerala, Youth League, Kozhikode, Politics, Muthwalaque, Salafism, Youth League on Muthalaque issue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.