യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തി

 


കോഴിക്കോട്: (www.kvartha.com 12.11.2016) നവംബര്‍ 10,11,12 തിയ്യതികളിലായി കോഴിക്കോട്ട് നടന്ന യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. വിവിധ ജില്ലകളില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകരാണ് കോഴിക്കോട് കടപ്പുറത്ത് സംഗമിച്ച സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഭരണകൂടമെടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍നില്‍ക്കുമെന്നും ആര് ഭരിക്കുന്നു എന്നുനോക്കിയല്ല നിലപാടെടുക്കുകയെന്നും രാജ്യത്ത് അനീതി നടക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗ് മുന്‍പന്തിയിലുണ്ടാകുമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംകളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്ന നിയമസംഹിതയാണ് ഇസ്‌ലാമിക ശരീഅത്തെന്നും ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത ഇന്ത്യ എല്ലാവരുടെയും വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. ഈ രാജ്യത്ത് ജനിച്ചവരെല്ലാം രാജ്യത്തെ പൗരന്മാരാണ്. ജാതിയോ മതമോ വര്‍ണമോ നോക്കിയല്ല ദേശീയത തീരുമാനിക്കപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നുവെന്നത് തന്നെ രാജ്യത്തിന് അഭിമാനമാണ്. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തി



യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തി


Keywords:  Kerala, Muslim-youth-League, Conference, State, Kozhikode, Panakkad Hyder Ali Shihab Thangal, Kunhalikkutty, Inauguration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia