കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ വര്‍ഗീയ വിരുദ്ധ സെമിനാറിനെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കരിങ്കൊടികാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശി കെ.എഫ് ഇഖ്ബാലി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രസ്ക്ലബ്ബിലെ സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് കരിങ്കൊടി വീശിയത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സത്യാഗ്രഹ സമരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപിച്ചാണ് യുവാവ് കരിങ്കൊടി വീശിയത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപോര്‍ട്ട് നടപ്പിലാക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു. സ്ഥലത്തുണ്ടായിരുന്ന കാസര്‍കോട് ടൗണ്‍ എസ്.ഐ ബിജുലാല്‍ ഉടന്‍ തന്നെ യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.
Keywords: Kasaragod, Kerala, Thiruvanchoor Radhakrishnan, Black Flag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.