Rescue | ചക്ക പറിക്കാൻ കയറിയ യുവാവ് പ്ലാവിൽ കുടുങ്ങി; സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്


● 35 അടി ഉയരത്തിലാണ് യുവാവ് കുടുങ്ങിയത്.
● ദേഹാസ്വാസ്ഥ്യം മൂലമാണ് യുവാവ് കുടുങ്ങിയത്.
● ഫയർഫോഴ്സ് റോപ്പ് റെസ്ക്യൂ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
കണ്ണൂർ: (KVARTHA) ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷ് ആണ് സ്വന്തം വീട്ടു വളപ്പിലെ പ്ലാവിൽ ചക്ക പറിക്കാൻ കയറിയത്. ഏകദേശം 35 അടി ഉയരമുള്ള പ്ലാവിന്റെ മുകളിൽ എത്തിയപ്പോൾ ബിജേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ബിജേഷിന് താഴേക്കിറങ്ങാൻ സാധിക്കാതെ വന്നു. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അതീവ സാഹസികമായി ബിജേഷിനെ രക്ഷപ്പെടുത്തി. കണ്ണൂരിൽ നിന്നുള്ള രക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന്റെ മുകളിൽ കയറി റോപ്പ് റെസ്ക്യൂവിന്റെ സഹായത്തോടെ ബിജേഷിനെ താഴെയിറക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി അജയൻ, എം രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പി എം വൈശാഖ്, ഇ എം പ്രശാന്ത്, കെ പ്രിയേഷ്, ടി വി നിജിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
റേപ്പ് വേ ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്. മണിക്കൂറുകളോളം ഭീതിയും പരിഭ്രാന്തിയും പരത്തിയതിനു ശേഷമാണ് കൂടി നിൽക്കുന്നവരിൽ ആശ്വാസമേകി കൊണ്ടു യുവാവിനെ രക്ഷിച്ചത്.
A youth named Bijesh, a native of Thazhe Chovva Kappad, got stuck on a jackfruit tree about 35 feet high while trying to pick jackfruits in his yard in Kannur. Experiencing discomfort, he was unable to climb down, and his family informed the fire force. Firefighters from Kannur, including C. Vinesh, Ragin Kumar, and Shijo A.F., climbed the tree and rescued Bijesh using rope rescue techniques. The rescue operation, led by Station Officer T. Ajayan and M. Rajeevan, involved P.M. Vaisakh, E.M. Prasanth, K. Priyesh, and T.V. Nijil and brought relief to onlookers after hours of fear and panic.
#FireForce #RescueOperation #Kannur #KeralaNews #JackfruitTree #Safety