Youths arrested | വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ടി; മയക്കുമരുന്നുമായി 6 പേര്‍ അറസ്റ്റില്‍
Oct 18, 2022, 20:47 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ രാമന്തളിയില്‍ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലഹരി പാര്‍ടി നടത്തിയ സംഘത്തെ പൊലീസ് റെയ്ഡുനടത്തി പിടികൂടി. വീട്ടുടമ കെകെ അന്‍വര്‍ (32), കെപി റമീസ് (27), യൂസഫ് ഹസൈനാര്‍ (27), എംകെ ശഫീഖ് (32), വിവി ഹസീബ് (28), സിഎം സ്വബാഹ് (21) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ എസ്ഐ പി വിജേഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ രമേശന്‍ നരിക്കോട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്ബാബു, ഡാന്‍സഫ് സ്‌ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.
പുലര്‍ചെ ഒരുമണിയോടെയാണ് രാമന്തളി വടക്കുമ്പാട്ടെ കെകെ അന്‍വറിന്റെ വീട്ടിലായിരുന്നു ഡിജെ പാര്‍ടിക്ക് സമാനമായ ലഹരിപാര്‍ടി നടന്നത്. പരിസരവാസികളുടെ ഉറക്കം കെടുത്തി ഉച്ചത്തില്‍ പാട്ടുവെച്ചും ഡാന്‍സും കളിച്ചും ശല്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഈ വീട്ടില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ യുട്യൂബില്‍ നിന്നും പഠിച്ചു തയ്യാറാക്കിയ രണ്ടു ഹൂകകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അന്‍വര്‍ ഈ വീട്ടില്‍ തനിയെയാണ് താമസം. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനു ശേഷം വടകര നാര്‍കോടിക്ക് കോടതിയില്‍ ഹാജരാക്കി അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവിടെ നിന്നും പിടിയിലായ മയക്കുമരുന്ന് എക്‌സൈസിന് കൈമാറിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.