Arrested | 'സ്‌ട്രൈകിങ് ഫോഴ്‌സ് ഡ്യൂടി'; എക്‌സൈസിന്റെ പ്രത്യേക പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴയില്‍ 6 പേര്‍ അറസ്റ്റില്‍
Nov 17, 2022, 12:48 IST
തൊടുപുഴ: (www.kvartha.com) എക്‌സൈസിന്റെ 'സ്‌ട്രൈകിങ് ഫോഴ്‌സ് ഡ്യൂടി'യുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയില്‍ തൊടുപുഴയില്‍ കഞ്ചാവും എംഡിഎംഎയുമായി ആറു പേര്‍ അറസ്റ്റില്‍. 230 ഗ്രാം കഞ്ചാവും 130 മിലി ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ബൈകും കസ്റ്റഡിയില്‍ എടുത്തു. അഞ്ചുകേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ രണ്ടാം തവണയാണ് ഒരു ദിവസത്തെ പരിശോധനയില്‍ ഇത്രയധികം കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിപി ദിലീപിന്റെ നേതൃത്വത്തില്‍ തൊടുപുഴയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂവാറ്റുപുഴ സ്വദേശി മാഹിന്‍ ഇക്ബാല്‍ (26), തൊടുപുഴ സ്വദേശികളായ ശിനില്‍ റസാക് (24), ജില്‍ വി ജോസ് (24), ജൈമോന്‍ ജോസഫ് (24), ശ്രീകാന്ത് രാജപ്പന്‍ (23), കെ ജെ അമല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ ചെറുകിട കഞ്ചാവ്, എംഡിഎംഎ വില്‍പനക്കാരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊത്ത വിതരണക്കാരായ രണ്ടു പേരെ അടുത്തിടെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ എംഡിഎംഎ, കഞ്ചാവ്, ഹഷിഷ് ഓയില്‍ ഉള്‍പെടെ 30 ലഹരിമരുന്ന് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേക പരിശോധന തുടര്‍ന്നും നടത്തുമെന്നും ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശാഫി അരവിന്ദാക്ഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ മന്‍സൂര്‍, ജയരാജ്, ദേവദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ ഐ സുബൈര്‍, ബാലു ബാബു, ജെസ്‌മോന്‍ ജെയിംസ്, ജോര്‍ജ് പി ജോണ്‍സ്, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Youths arrested with drugs in Thodupuzha, Thodupuzha, News, Drugs, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.