മര്‍ദ്ദനത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍; പോലീസുകാരനു സസ്‌പെന്‍ഷന്‍

 


ഇടുക്കി: (www.kvartha.com 17.09.15) മദ്യലഹരിയില്‍ വാഹനം ഓടിച്ചെത്തിയ പോലീസുകാരന്‍ മൂന്നംഗസംഘത്തെ മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റവരെ അടിമാലി, ഇടുക്കി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മങ്കുവ മാങ്കാനത്തില്‍ ബിജി ജോസഫാണ് പ്രദേശവാസികളായ ഓലിയ്ക്കല്‍ വില്‍സണ്‍ (47) മകന്‍ അനന്തു(18),പാലറയ്ക്കല്‍ ഷാജി മാത്യു(50) എന്നിവരെ മര്‍ദ്ദിച്ചത്.

ഷാജി ഇടുക്കി ജില്ലാ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ അടിമാലി താലൂക്കാശുപത്രിയിലും
ചികിത്സയിലാണ്.ആശുപത്രിയില്‍ കഴിയുന്നവര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബിജി അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച വൈകുനേരം മരക്കാനത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന ബിജിയുടെ ബൈക്ക് ഇഞ്ചത്തൊട്ടിയ്ക്ക് സമീപം മറിഞ്ഞു.

രക്ഷിക്കാനെത്തിയ തന്നെയും മകനേയും പോലീസുകാരന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന വില്‍സണ്‍ പറഞ്ഞു. ഇതിന് ശേഷം ബൈക്കുമായി പോയ ബിജി വഴിയില്‍ നിന്നിരുന്ന ഷാജിയേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രിയില്‍ കഴിയുന്നവര്‍ സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിതിനെ തുടര്‍ന്ന് പോലീസൂകാരനെ സസ്‌പെന്‍ഡ ചെയ്തു. ഇയാള്‍ ദിവസങ്ങളായി മെഡിക്കല്‍ ലീവിലാണ്.

മര്‍ദ്ദനത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍; പോലീസുകാരനു സസ്‌പെന്‍ഷന്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കിണറ്റില്‍ നിന്നും കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന
Keywords:  Idukki, Police, Hospital, Treatment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia