വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല ബൈകിലെത്തിയ യുവാവ് പിടിച്ചു പറിച്ചു
Jan 8, 2022, 19:11 IST
ആര്യനാട്: (www.kvartha.com 08.01.2022) വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല ബൈകിലെത്തിയ യുവാവ് പിടിച്ചു പറിച്ചു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍ വീട്ടില്‍ ജി സൗമ്യയുടെ (35) മാലയാണ് മോഷ്ടാവ് തട്ടിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കുളപ്പട എല്‍പി സ്‌കൂളിന് സമീപമാണ് സംഭവം.
അമലഗിരി ബഥനി വിദ്യാലയത്തിലെ പിടിഎ യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എതിര്‍ദിശയില്‍ ബൈകില്‍ എത്തിയ യുവാവാണ് മാല പൊട്ടിച്ചത്. മാല മോഷ്ടിച്ച ശേഷം തന്നെ തള്ളിയിട്ടതായും സൗമ്യ പറഞ്ഞു. യുവതി ബഹളം വച്ചെങ്കിലും സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. കഴുത്തില്‍ വേദനയുള്ളതിനാല്‍ യുവതി ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി.
മോഷണം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഒരാഴ്ച മുന്‍പും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വെള്ളനാട് പുതുമംഗലം എ എസ് നിവാസില്‍ ശോഭനയുടെ (53) രണ്ട് പവന്റെ മാലയും സ്‌കൂടെറില്‍ എത്തിയ സംഘം പിടിച്ചു പറിച്ചിരുന്നു.
Keywords: Youths snatch gold chain from woman, Thiruvananthapuram, News, Local News, Robbery, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.