YouTube | വ്യാജന്മാര്ക്ക് തടയിടാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സര്‍ടിഫൈഡ് യൂട്യൂബ് ചാനല്‍
Oct 29, 2022, 17:46 IST
കൊച്ചി: (www.kavartha.com) പണ്ടൊക്കെ അസുഖം വന്നാല്‍ ഡോക്ടറെ കാണുന്നതായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആ പതിവൊക്കെ തെറ്റിച്ച് പലരും യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളെ ആശ്രയിച്ചാണ് സ്വയം ചികിത്സ നടത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചിലപ്പോള്‍ ജീവന് തന്നെ നഷ്ടമാകാറുമുണ്ട്.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ടിഫൈഡ് യൂട്യൂബ് ചാനല്‍ എന്നതാണ് പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടുക എന്ന ഉദ്ദേശത്തോടെയാണ് യൂട്യൂബിന്റെ പുതിയ നീക്കം. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യൂട്യൂബ് വേരിഫികേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.
Keywords: Y ouTube To Give Health Providers 'Certified Accounts', Curb Misinformation, Kochi, News, Doctor, Nurse, Treatment, Kerala.
പ്രസവം നടത്താന്‍ പോലും ഇപ്പോള്‍ പലരും യൂട്യൂബിന്റെ സഹായം തേടുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ അതിന് തടയിടാന്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ടിഫൈഡ് യൂട്യൂബ് ചാനല്‍ എന്നതാണ് പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടുക എന്ന ഉദ്ദേശത്തോടെയാണ് യൂട്യൂബിന്റെ പുതിയ നീക്കം. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യൂട്യൂബ് വേരിഫികേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.
Keywords: Y ouTube To Give Health Providers 'Certified Accounts', Curb Misinformation, Kochi, News, Doctor, Nurse, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.