Car seized | 'വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം': വനിതാ യൂട്യൂബറെ കണ്ടെത്താനായില്ല; കാർ കസ്റ്റഡിയിലെടുത്തു; ജാമ്യാപേക്ഷയ്‌ക്കെതിരെ വനംവകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) പുനലൂരിൽ വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല.
          
Car seized | 'വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം': വനിതാ യൂട്യൂബറെ കണ്ടെത്താനായില്ല; കാർ കസ്റ്റഡിയിലെടുത്തു; ജാമ്യാപേക്ഷയ്‌ക്കെതിരെ വനംവകുപ്പ്

വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വനം വകുപ്പ് നിർദേശിച്ചെങ്കിലും അമല അനു എത്തിയില്ല. ഈ സാഹചര്യത്തിൽ സൈബർ സെലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു. വ്ലോഗർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതിയിൽ വിശദമായ റിപോർട് നൽകിയിട്ടുണ്ട്.

അതിനിടെ, അമല അനു മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുമെന്നും ഹൈകോടതിയിൽ സത്യവാങ്മൂലം സമർപിച്ചതായും വനം വകുപ്പ് അറിയിച്ചു. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അമലയെ കാട്ടാന ഓടിക്കുകയും ചെയ്‌തിരുന്നു. എട്ട് മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെയാണ് വനംവകുപ്പ് അമലക്കെതിരെ കേസ് എടുത്തത്.

Keywords: YouTuber Amala Anu's car seized by forest department, Kerala, Thiruvananthapuram, News, Top-Headlines, YouTube, Complaint, Forest department, Wild Elephant, Case, Youtuber, Vlogger, Highcourt, Report, Car, Seized.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia