പാലക്കാട്ട് ഗ്യാലറി തകര്‍ന്നുവീണത് തുടര്‍ച്ചയായ രണ്ടാം തവണ; ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെ എഫ് എ ജില്ലാ പ്രസിഡണ്ടായ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല: യുവമോര്‍ച്ച

 


പാലക്കാട്: (www.kvartha.com 21/01/2020)  പാലക്കാട്ട് ഗ്യാലറി തകര്‍ന്നുവീണത് തുടര്‍ച്ചയായ രണ്ടാം തവണയാണെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെ എഫ് എ ജില്ലാ പ്രസിഡണ്ടായ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ ഇ പി നന്ദകുമാര്‍ പറഞ്ഞു.

ടര്‍ഫിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന ആദ്യ മത്സരത്തിനിടയില്‍ ഗാലറി പൊളിഞ്ഞു വീണിരിന്നു. എന്നിട്ടും പാഠം പഠിക്കാത്ത ഷാഫി പറമ്പില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ എഫ് എ  ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സരത്തിന് മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും സ്ഥലം എംഎല്‍എയും കെ എഫ് എ ജില്ലാ പ്രസിഡന്റുമായ ഷാഫിപറമ്പില്‍ നേതൃത്വം നല്‍കുന്ന സംഘാടകര്‍ എടുക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. ആയിരക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലത്ത് അഗ്‌നിശമന സേനയുടെയും പോലീസിന്റെയും സാന്നിധ്യമില്ലാത്തത് വലിയ വീഴ്ചയാണ്.

സംഭവത്തില്‍ 60ലേറെ ആളുകളെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും അവരെ സന്ദര്‍ശിക്കാനോ അവര്‍ക്കു വേണ്ട സഹായം ചെയ്യാനോ സംഘാടകര്‍ തയ്യാറായില്ലെന്നും യുവമോര്‍ച്ച ആരോപിച്ചു. ഇവര്‍ക്ക് വേണ്ട ചികിത്സ സഹായം ചെയ്യാന്‍ സംഘാടകര്‍ തയ്യാറാകേണ്ടതാണെന്നും സംഘാടനത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെ എഫ് എ സംസ്ഥാന സമിതി തയ്യാറാവണമെന്നും പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പോയി കണ്ടശേഷം ഇ പി നന്ദകുമാര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പാലക്കാട്ട് ഗ്യാലറി തകര്‍ന്നുവീണത് തുടര്‍ച്ചയായ രണ്ടാം തവണ; ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെ എഫ് എ ജില്ലാ പ്രസിഡണ്ടായ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല: യുവമോര്‍ച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, palakkad, News, MLA, Injured, hospital, Sahfi Parambil, Gallary, Yuvamorcha against Shafi Parambil MLA  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia