വിമാനത്താവളത്തില്‍ നിന്നും വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരില്‍ കരിങ്കൊടി വീശി യുവമോര്‍ചാ പ്രവര്‍ത്തകര്‍
Feb 6, 2022, 15:57 IST
കണ്ണൂര്‍: (www.kvartha.com 06.02.2022) വിമാനത്താവളത്തില്‍ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോര്‍ചാ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായിലേക്ക് പുറപ്പെട്ടതിന് പിന്നാലെ വിമാത്താവളത്തിന് പുറത്ത് റോഡില്‍ കാത്തിരുന്ന യുവമോര്‍ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് വിഷയത്തില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.
Keywords: Yuvamorcha protested against Chief minister, Kannur, News, Airport, Pinarayi vijayan, Chief Minister, Protesters, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.