വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന് പോലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു കോടിയേരി; പാര്‍ട്ടി ഓഫീസിലെത്തിയതും അന്വേഷിക്കും
Nov 15, 2016, 11:50 IST
തിരുവനന്തപുരം: (www.kvartha.com 15.11.2016) വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന് പോലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സക്കീര്‍ ഹുസൈന്. ആരോപണവിധേയര്‍ നിയമത്തിനു മുന്നില്‍ ഹാജരാകണം. അതേസമയം, സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസിലെത്തിയത് അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്നാണ് സക്കീര്‍ കളമശേരി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസിനു പക്ഷേ, ഉന്നതങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. വിധി വന്നതിന്റെ തൊട്ടടുത്ത മണിക്കൂറിലാണു സക്കീര്‍ ഹുസൈനു പാര്‍ട്ടി ഓഫീസില്‍ ഒളിത്താവളമൊരുക്കിയത്.

തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലും സക്കീര്‍ ഹുസൈന് പങ്കെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങണമെന്നും ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ പോലീസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്നുമാണു സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസില്‍ തന്നെയുണ്ടെന്നു യോഗത്തിനുശേഷം ഏരിയാ
സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.മോഹനന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. ഏഴു ദിവസത്തിനകം കീഴടങ്ങാനാണു കോടതി നിര്‍ദേശമെന്നും ഏഴു ദിവസം കഴിഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കില്‍ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാനാകൂവെന്നും വാദിച്ച അദ്ദേഹം ഭാവികാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും വ്യക്തമാക്കി.
വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണ് സക്കീറിനെതിരായ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പോലീസ് കഴിഞ്ഞ 26നാണ് സക്കീര്‍ ഹുസൈനെതിരെ കേസെടുത്തത്.
സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസില്‍ തന്നെയുണ്ടെന്നു യോഗത്തിനുശേഷം ഏരിയാ
വെണ്ണല സ്വദേശിയായ വ്യവസായി ജൂബ് പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണ് സക്കീറിനെതിരായ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പോലീസ് കഴിഞ്ഞ 26നാണ് സക്കീര്‍ ഹുസൈനെതിരെ കേസെടുത്തത്.
Also Read:
പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ശ്രമിച്ച യുവാവിനെ പിന്തുടര്ന്ന് പിടികൂടി
Keywords: Zakir Hussain must surrender : Kodiyeri , Thiruvananthapuram, Business Man, Police, High Court of Kerala, Allegation, Threatened, Probe, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.