E-Challan | അടക്കേണ്ട പിഴ '0' എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനർഥം, സ്ഥിതി ഗുരുതരം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Feb 27, 2024, 10:42 IST
തിരുവനന്തപുരം: (KVARTHA) ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച്, നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്പോൾ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും. ചില നിയമലംഘനങ്ങൾക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനിൽ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാൽ മറ്റുചില കേസുകളിൽ അടക്കേണ്ട പിഴ 'പൂജ്യം (0)' എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്നറിയാമോ?
എന്താണ് '0 രൂപ' പിഴയുള്ള ചലാനുകൾ?
പിഴയില്ലെന്ന് കരുതി പലരും '0 രൂപ' പിഴയുള്ള ചലാനുകൾ അവഗണിക്കുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. അത്തരം ചലാനുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് '0 രൂപ' പിഴയുള്ള ചലാനുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നൽകി.
കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു. കോടതി നടപടികളെക്കുറിച്ച് പരിചയമില്ലാത്തവർ അഭിഭാഷകരുടെ സഹായം തേടേണ്ടി വരും. ഇത് വ്യക്തി ചെലവഴിക്കേണ്ട തുക ഇനിയും വർധിപ്പിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രധാനമായും ട്രാഫിക് സിഗ്നലുകൾ ഉള്ള ജംഗ്ഷനുകളിൽ പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ് ലൈനും (സീബ്ര ക്രോസിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങൾക്ക് '0 രൂപ' പിഴയുള്ള ചലാനുകൾ ലാഭിക്കാം. അത്തരം ഇ -ചലാൻ ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ആർടിഒ എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.
അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, ട്രാഫിക് ലൈൻ പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും ഇത്തരം ശിക്ഷാ വിധികൾ തന്നെയായിരിക്കും. ഇ-ചലാനിൻ്റെ വിശദാംശങ്ങളും പിഴ തുകയും ഇ-കോടതിയുടെ https://vcourts(dot)gov(dot)in/virtualcourt എന്ന വെബ് സൈറ്റ് സന്ദർശിക്കുന്നതിലൂടെ അറിയാൻ കഴിയും.
Keywords: E-Challan, Traffic Fine, MVD, Kerala, Thiruvananthapuram, Traffic, Law, Motor Vehicle, Act, Driving, License, RC, Insurance, Certificate, Pollution, Violate, Fine, Case, Court, Zero amount E-Challan: Everything You Need to Know.
എന്താണ് '0 രൂപ' പിഴയുള്ള ചലാനുകൾ?
പിഴയില്ലെന്ന് കരുതി പലരും '0 രൂപ' പിഴയുള്ള ചലാനുകൾ അവഗണിക്കുന്നു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. അത്തരം ചലാനുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ആയതിനാലും കൂടുതൽ കടുത്ത ശിക്ഷകൾ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് '0 രൂപ' പിഴയുള്ള ചലാനുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നൽകി.
കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതൽ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളിൽ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു. കോടതി നടപടികളെക്കുറിച്ച് പരിചയമില്ലാത്തവർ അഭിഭാഷകരുടെ സഹായം തേടേണ്ടി വരും. ഇത് വ്യക്തി ചെലവഴിക്കേണ്ട തുക ഇനിയും വർധിപ്പിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രധാനമായും ട്രാഫിക് സിഗ്നലുകൾ ഉള്ള ജംഗ്ഷനുകളിൽ പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നൽ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ് ലൈനും (സീബ്ര ക്രോസിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകൾ) കടന്ന് കാൽനടയാത്രികർക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളിൽ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങൾക്ക് '0 രൂപ' പിഴയുള്ള ചലാനുകൾ ലാഭിക്കാം. അത്തരം ഇ -ചലാൻ ലഭിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി ആർടിഒ എൻഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കിൽ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്യുക.
അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ, ട്രാഫിക് ലൈൻ പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയിൽ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്താലും ഇത്തരം ശിക്ഷാ വിധികൾ തന്നെയായിരിക്കും. ഇ-ചലാനിൻ്റെ വിശദാംശങ്ങളും പിഴ തുകയും ഇ-കോടതിയുടെ https://vcourts(dot)gov(dot)in/virtualcourt എന്ന വെബ് സൈറ്റ് സന്ദർശിക്കുന്നതിലൂടെ അറിയാൻ കഴിയും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.