അവസാന വെള്ളിയില്‍ പുണ്യമാസത്തിന് സലാംചൊല്ലി ഖത്വീബുമാര്‍
Aug 17, 2012, 13:40 IST
കഴിഞ്ഞ റംസാനില്‍ നമ്മുടെ കൂടെ വ്രതമെടുത്ത് ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്ന ചിലര്‍ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോള്‍ നമ്മോടൊത്ത് നോമ്പെടുത്തവരും പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ച ആരെല്ലാമാണ് അടുത്ത റമസാനില്‍ ഇവിടെ ജീവിച്ചിരിക്കുക എന്ന് നമുക്ക് പറയാനാകില്ല.
'പാപ മോചനത്തിന്റെ അവസാനത്തെ പത്തില്‍ തെറ്റുകുറ്റങ്ങള്‍ നാഥനോട് ഏറ്റുപറഞ്ഞു നന്മ മാത്രമേ ചെയ്യൂ എന്ന് പ്രതിജ്ഞ ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചു ഉണ്ണുന്നവനെ തള്ളിപ്പറഞ്ഞ പ്രവാചകന്റെ പാത പിന്തുടരാന്‍ വിശ്വാസികള്‍ തയ്യാറാകണം' ഖുത്തുബയ്ക്ക് ശേഷം നടന്ന ഉത്‌ബോധനങ്ങളില്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.
ഒരുമാസം സഹനം പരീക്ഷിച്ച് വ്രതമനുഷ്ടിച്ചവര്‍ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി കലഹിക്കുന്നത് വിശ്വാസത്തിന്റെ അപൂര്‍ണതയാണ് വ്യക്തമാക്കുന്നത്. കോപത്തെ നിയന്ത്രിക്കാനും പൈശാചികതയെ തോല്‍പിക്കാനും വിശ്വാസി കരുത്ത് ആര്‍ജിക്കണം. ഇസ്ലാമിലെ നിര്‍ബന്ധ ദാനമായ സക്കാത് പാവപ്പെട്ടവന്റെ അവകാശമാണ്; സമ്പന്നന്റെ ഔദാര്യമല്ല. ഖത്തീബുമാര്‍ ഉണര്‍ത്തി. ഫിത്വര്‍ സക്കാത് നല്‍കേണ്ടതിന്റെ വിവരണങ്ങളും പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. ജുമാ നിസ്‌കാരത്തിന് വന്‍ തിരക്കായിരുന്നു പള്ളികളില്‍ അനുഭവപ്പെട്ടത്. മാനത്ത് പൊന്നമ്പളിയെകാത്ത് വിശ്വാസി സമൂഹം പ്രാര്‍ത്ഥനയോടെയാണ് ഇനിയുള്ള മണിക്കൂറുകള്‍ ചെലവഴിക്കുക.
Keywords: Malappuram, Kerala, Masjid, Ramzan, Prayer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.