പന്തളം: അന്തര്‍ജില്ലാ മോഷണ സംഘത്തലവന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാപ്പനംകോട് അരുവിക്കോട് മിനി ഹൗസില്‍ അമ്പിളി സന്തോഷ് എന്നുവിളിക്കുന്ന സന്തോഷ് കുമാറിനെയാണ് വെള്ളിയാഴ്ച രാവിലെ ഇടപ്പോണ്‍ ജംങ്ഷനു സമീപത്തുനിന്നും അറസ്റ്റുചെയ്തത്. തിരുവനന്തപുരം മുതല്‍ ചാലക്കുടി വരെയുള്ള സ്ഥലങ്ങളില്‍ നൂറില്‍പ്പരം മോഷണങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
മേല്‍ വിലാസം ഉണ്ടെങ്കിലും വീട് ഇല്ലാത്ത അമ്പിളി സന്തോഷ് പകല്‍ സമയം ആള്‍താമസമില്ലാത്ത വീടുകളിലാണ് കഴിയുന്നത്. സന്തോഷ് കുമാര്‍ നടത്തിയ മോഷണങ്ങള്‍ പൊലീസിനെ അമ്പരപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ഓരോ മോഷ്ടാക്കളുടെ സഹായത്തോടെ മോഷണം നടത്തുന്ന ഇയാള്‍ കൂട്ടുപ്രതി പിടിയിലായാല്‍ ഉടന്‍ തട്ടകം മാറിയിരുന്നു.
ബാലരാമപുരം, അങ്കമാലി, കൊട്ടിയം എന്നിവിടങ്ങളിലെ മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ 2012 ജനുവരിയിലാണ് പുറത്തിറങ്ങിയത്. മോഷണത്തിനുശേഷം പണവുമായി തമിഴ്‌നാട്ടിലേയ്ക്ക് പോവുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളുടെ സഹായികളില്‍ നിന്ന് ലഭിച്ച സൂചനപ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പന്തളം സി.ഐ. ആര്‍.ജയരാജിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വഡാണ് അമ്പിളി സന്തോഷിനെ അറസ്റ്റുചെയ്തത്.
Keywords: Pandalam, District, Arrest, Group, Police, Ambily, Santhosh, Kvartha, Malayalam Vartha, Malayalam New-s,Robbery, Thiruvananthapuram, House, Chalakudy, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.