ഒമ്പതു വയസുകാരിയെ പീഢിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
Dec 15, 2012, 16:46 IST
Durairaj |
വണ്ടപ്പെരിയാറിലെ പോബ്സണ് ഗ്രൂപ്പിന്റെ എസ്റ്റേറ്റിലെ തൊഴിലാളികളും ആസാം സ്വദേശികളുടെ മകളുമായ ഒന്പതുകാരിയെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. വൈകിട്ട് നാലരയോടെ മിഠായി വാങ്ങി നല്കിയ ശേഷം ഇയാളുടെ വീട്ടിനുള്ളില്‍ വിളിച്ചു കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപെട്ട പെണ്‍കുട്ടി മാതാപിതാക്കള്‍ എത്തിയപ്പോള്‍ കാര്യംധരിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ദുരൈരാജിനെ പോലീസ് അറസ്റ്റു ചെയ്തത്.
പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിരേഖപ്പെടുത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. പ്രതിയെ പീരുമേട് കോടതി റിമാണ്ട് ചെയ്തു.
Keywords: Kerala, Idukki, Molestation, Rape, Child, Neighbour, Police, Child welfare, Durairaj, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.