ഓണക്കാലത്ത് വിറ്റഴിച്ച പച്ചക്കറികളില്‍ മാരക കീടനാശിനികള്‍

 


വിപണയില്‍ ലഭിക്കുന്ന 14ഇനം പച്ചക്കറികളില്‍ വിഷാംശം

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയില്‍ വിറ്റഴിച്ച പച്ചക്കറികളില്‍ മാരക കീടനാശിനികളുടെ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനാഫലം. കോഴിക്കോട് നിന്ന് ശേഖരിച്ച കാരറ്റ് കീടനാശിനികളുടെ സാന്നിധ്യം മൂലം ഉപയോഗയോഗ്യമായിരുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കോന്നി ഭക്ഷ്യഗവേഷണ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. 20 ഇനത്തില്‍പ്പെട്ട 43 പച്ചക്കറികളുടെ സാമ്പിളുകളാണ് കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. ഓണക്കാലത്ത് സപ്ലൈകോ ഔട്‌ലെറ്റുകളിലും പൊതുവിപണിയിലും വിറ്റഴിച്ച പച്ചക്കറികളുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.

പരിശോധനയില്‍ 15 സാമ്പിളുകളില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതില്‍ 14 എണ്ണത്തിലും അനുവദനീയമായ അളവിലാണ് കീടനാശിനികളുടെ സാന്നിധ്യം. എന്നാല്‍ കോഴിക്കോട് നിന്നും ശേഖരിച്ച കാരറ്റില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനിയുണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായി.  ഡിഡിടി പോലുള്ളവയുടെ സാന്നിധ്യമാണ് കാരറ്റില്‍ തെളിഞ്ഞത്. മനുഷ്യരുടെ ഉപയോഗത്തിന് യോഗ്യമല്ല എന്നാണ് പരിശോധനാഫലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പരിശോധനാഫലം ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് വ്യക്തമാക്കി.സെപ്തംബര്‍ 25നാണ് പരിശോധനാഫലം പുറത്തുവന്നത്.

അതേസമയം വിപണിയില്‍ കിട്ടുന്ന ചീര, പുതിന, കറിവേപ്പില തുടങ്ങി 14 ഇനം പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനയില്‍ വ്യക്തമായി. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് വിപണികളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാരക കീടനാശിനികളുടെ സാന്നിധ്യം വ്യക്തമായത്. കിഴങ്ങുവര്‍ഗങ്ങള്‍ വിഷരഹിത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വെള്ള കാബേജും ചൈനീസ് കാബേജും വിഷരഹിതമാണെന്ന് കണ്ടെത്തി. കോളിഫഌവറില്‍ വിഷാംശം കണ്ടെത്തി.

മീതെയില്‍ പാരത്തിയോണ്‍, പ്രൊഫിനോഫോസ്, ക്‌ളോര്‍പൈറിഫോസ്, എത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് മിക്ക പച്ചക്കറികളിലും കണ്ടത്.

ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയാണ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന നടത്തിയത്. 60 ഇനം പച്ചക്കറികളുടെ 200ഓളം സാമ്പിളുകളാണ് വെള്ളായണി കാര്‍ഷിക കോളജ് ലാബില്‍ പരിശോധിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തെ റിപോര്‍ട്ട് സര്‍വകലാശാല നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ റിപോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയ പല പച്ചക്കറികളിലും കീടനാശിനി അവശിഷ്ടത്തിന്റെ തോത് കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് ചീര, പുതിനയില, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ചചീര, സലറി, കാപ്‌സിക്കം (പച്ച), റാഡിഷ് (വെള്ള), വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയിലാണ് അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്.

അതേസമയം പടവലം, മരച്ചീനി, കോവയ്ക്ക, ചേന, സലാഡ് വെള്ളരി, ചേമ്പ് നെല്ലിക്ക, ചൗചൗ, കാബേജ് (വെള്ള), പച്ചമാങ്ങ, കത്തിരി, കൈതച്ചക്ക, പാവയ്ക്ക, തണ്ണിമത്തന്‍, പീച്ചങ്ങ, റാഡിഷ് (ചുവപ്പ്), ചൊരക്ക, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ്, അമരക്ക, ചൈനീസ് കാബേജ്, ബീറ്റ്‌റൂട്ട്, ടര്‍ണിഷ്, കുമ്പളം, ലറ്റിയൂസ്, മത്തന്‍, ലീക്ക്, വെളുത്തുള്ളി, ഉള്ളിപൂവ്, ചുവന്നുള്ളി, സുക്കിനി, സവാള, പാര്‍സ് ലി, സാമ്പാര്‍ മുളക്, കറിക്കായ്, ഏത്തക്ക, മധുരക്കിഴങ്ങ് എന്നീ 38 ഇനം പച്ചക്കറികള്‍ വിഷരഹിതമെന്നാണ് പരിശോധനാഫലം.

തക്കാളി, കാപ്‌സിക്കം (മഞ്ഞ, ചുവപ്പ്), ഇഞ്ചി, കാബേജ് (വയലറ്റ്), കോളിഫ്‌ലവര്‍, പയര്‍ എന്നിവയെ വിഷാംശം കുറഞ്ഞത് എന്ന പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ചീരയിലയില്‍ മീതെയില്‍ പാരത്തിയോണ്‍, ക്ലോര്‍പൈറിഫോസ്, സൈപ്പര്‍ മെത്രിന്‍ തുടങ്ങിയ കീടനാശിനി അവശിഷ്ടമാണ് കണ്ടത്. പുതിനയിലയിലും പച്ച മുളകിലും വെള്ളരിയിലും എത്തിയോണടക്കമുള്ള വിഷപദാര്‍ഥങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ട കറിവേപ്പിലയില്‍ എത്തിയോണിനെക്കൂടാതെ ക്ലോര്‍പൈരിഫോസ്, ബൈഫെന്ത്രിന്‍, പ്രോഫിനോഫോസ്, സൈപ്പര്‍മെത്രീന്‍ എന്നിവയുടെ അംശവും കണ്ടെത്തി.

കറിവേപ്പിലയും പുതിന, ചീര, സെലറി, കോളിഫ്‌ലവര്‍ എന്നിവയും വിനാഗിരി ലായിനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍ പുളി ലായനിയിലോ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരച്ചത്) കഴുകിയശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകി ഉപയോഗിക്കണമെന്ന് കാര്‍ഷിക കോളജ് പെസ്റ്റിസൈഡ് റസ്ഡ്യൂ ലാബിലെ പ്രൊഫസര്‍ ഡോ. തോമസ് ബിജുമാത്യു പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറികളിലെ കീടനാശിനി അംശം കണ്ടെത്താനാണ് കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്.
ഓണക്കാലത്ത് വിറ്റഴിച്ച പച്ചക്കറികളില്‍ മാരക കീടനാശിനികള്‍

Also read:
സംസ്ഥാനത്ത് ആധുനിക സൗകര്യമുള്ള 100 മത്സ്യ മാര്‍ക്കറ്റുകള്‍: മന്ത്രി കെ. ബാബു
Keywords: Vegetable, Poison, Market, Onam, Raid, Kerala, Vegetables contaminated poisonous insect killers, Thiruvananthapuram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia