കറന്‍സിയിലെ ഗാന്ധിജിയുടെ ചിത്രം വികൃതമാക്കിയ ഫോട്ടോ ഫേസ് ബുക്കില്‍

 


കറന്‍സിയിലെ ഗാന്ധിജിയുടെ ചിത്രം വികൃതമാക്കിയ ഫോട്ടോ ഫേസ് ബുക്കില്‍
കൊച്ചി: ഇന്ത്യന്‍ കറന്‍സിയിലെ ഗാന്ധിജിയുടെ ചിത്രം വികൃതമാക്കിയ ഫോട്ടോ ഫേസ് ബുക്കില്‍ പ്രചരിക്കുന്നു. 10 രൂപ, 50 രൂപ നോട്ടുകളിലെ ഗാന്ധിചിത്രമാണ് അടിപൊളി യുവാക്കളുടെ ഹെയര്‍സ്റ്റൈലും മറ്റുമാക്കി വികൃതമാക്കി പ്രചരിപ്പിക്കുന്നത്.

കറുത്ത കട്ടി കണ്ണടയും സിക്ക് തലപ്പാവും അണിയിച്ച് രാജ്യദ്രോഹപരമായാണ് നോട്ടുകള്‍ വികൃതമാക്കിയിട്ടുള്ളത്. പലരും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് കുറ്റം ആവര്‍ത്തിക്കുകയാണ്. ചിത്രം നന്നായെന്ന തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യുകും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ രാഷ്ട്ര പിതാവായ മാഹാത്മ ഗാന്ധിജിയെ അപമാനിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാനുള്ള അധികാരവുമുണ്ട്. ഫേസ്ബുക്കില്‍ ചിത്രം പ്രചരിപ്പിക്കുന്നവര്‍ അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.



Keywords:  Kochi, Cash, Mahatma Gandhi, Facebook, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia